
പട്ടാഴി: വടക്കേക്കര തെങ്ങമൺ മഠം വാർഡ് കാവുംകോട് പരേതനായ സദാശിവൻപിള്ളയുടെയും (മുൻ സൈനികൻ) വത്സലാകുമാരിയുടെയും മകൻ എസ്.രഞ്ജിത്ത് (37, ആർമി, ഡെൽഹി) നിര്യാതനായി. ഇന്നലെ വൈകിട്ട് തിരുവനന്തപുരം പാങ്ങോട് സൈനിക ക്യാമ്പിലെത്തിച്ച മൃതദേഹം ഇന്ന് രാവിലെ 11ഓടെ വീട്ടിലെത്തിക്കും. സംസ്കാരം വൈകിട്ട് 3.30ന്. ഭാര്യ: നിത്യ രഞ്ജിത്ത്. മകൾ: അമേയ രഞ്ജിത്ത്.