
കൊല്ലം: സ്റ്റുഡൻസ് പൊലീസ് കേഡറ്റ് പദ്ധതിയുടെ ജില്ലാതല അവലോകനയോഗം ജില്ലാ പൊലീസ് ട്രെയിനിംഗ് സെന്ററിൽ നടന്നു. എസ്.പി.സി ജില്ലാ നോഡൽ ഓഫീസർ എൻ.ഷിബു ഉദ്ഘാടനം ചെയ്തു. എ.ഡി.എൻ.ഒ ബി.രാജേഷ് അദ്ധ്യക്ഷനായി. എസ്.പി.സിയുടെ മുൻകാല പ്രവർത്തനങ്ങൾ വിലയിരുത്തി. പാസിംഗ് ഔട്ട് പരേഡുമായി ബന്ധപ്പെട്ട കാര്യങ്ങളും കേഡറ്റുകളുടെ സർട്ടിഫിക്കറ്റ് എൻട്രി രേഖപ്പെടുത്തുന്നതും യോഗത്തിൽ തീരുമാനമായി. എ.എൻ.ഒ വൈ സാബു, പ്രോഗ്രാം ഓഫീസർ ഷാഹിർ, കമ്മ്യൂണിറ്റി പൊലീസ് ഓഫീസർമാരായ കുരീപ്പുഴ ഫ്രാൻസിസ്, സുഭാഷ് ബാബു, അർച്ചന, ഷീജ, ഡി.ഐ. ഹരി, കൃഷ്ണകുമാർ എന്നിവർ സംസാരിച്ചു.