dddd
രണ്ട് കാലും നഷ്ടപ്പെട്ട വടമൺ സ്വദേശി ദിൽകുമാറിന് അഞ്ചൽ ലയൺസ് ക്ലബ് നിർമ്മിച്ച് നൽകിയ വീട് കൈമാറാലിനോടനുബന്ധിച്ച് നടന്ന യോഗം ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ബി.അജയകുമാർ നിർവഹിക്കുന്നു. ക്ലബ് പ്രസിഡന്റ് ടോണി എം.ജോൺ ശംകരത്തിൽ, സെക്രട്ടറി അംബു സുഗതൻ, അനീഷ് കെ.അയിലറ തുടങ്ങിയവർ സമീപം

അഞ്ചൽ : രണ്ടുകാലും നഷ്ടപ്പെട്ട വടമൺ കാട്ടുംപുറത്ത് മേലേവിളവീട്ടിൽ ദിൽകുമാറിന് (ഓമനക്കുട്ടൻ) അഞ്ചൽ ലയൺസ് ക്ലബ്ബിന്റെ വകയായി വീട് പുനർനിർമ്മിച്ച് നൽകി. ദിൽകുമാറിന്റെ ഭാര്യ കശുഅണ്ടി തൊഴിലാളിയായിരുന്നെങ്കിലും അവരും അസുഖ ബാധിതയായി ജോലിക്ക് പോകാനാവാത്ത സ്ഥിതിയിലായിരുന്നു. രണ്ട് പെൺമക്കളാണ് ഇവർക്കുള്ളത്. വീടിന്റെ താക്കോദാനവും ഇതോടനുബന്ധിച്ച് നടന്ന യോഗം ഉദ്ഘാടനവും ലയൺസ് ‌ഡിസ്ട്രിക്ട് ഗവർണർ ബി. അജയകുമാർ നിർവഹിച്ചു. അഞ്ചൽ ലയൺസ് ക്ലബ്ബിന്റെ പ്രവർത്തനങ്ങൾ മാതൃകാപരവും അനുകരണീയവുമാണെന്ന് അജയകുമാർ പറഞ്ഞു. ക്ലബ് ഭാരവാഹികളെ അദ്ദേഹം അനുമോദിച്ചു. ചടങ്ങിൽ ക്ലബ് പ്രസിഡന്റ് ടോണി എം.ജോൺ ശംകരത്തിൽ അദ്ധ്യക്ഷനായി. ശബരിഗിരി ഗ്രൂപ്പ് ചെയർമാൻ ഡോ.വി.കെ. ജയകുമാർ, ക്യാബിനറ്റ് ട്രഷറർ ബി. അനിൽകുമാർ, അനീഷ് കെ.അയിലറ, അരുൺ ദിവാകർ, ഷാർളി ബെഞ്ചമിൻ, ക്ലബ് സെക്രട്ടറി അംബുസുഗതൻ തുടങ്ങിയവർ പങ്കെടുത്തു.