ns
മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ ഇടതുപക്ഷ സ്ഥാനാർത്ഥി അഡ്വ.സി.എ അരുൺകുമാർ കടപുഴയിൽ വോട്ടർമാരെ കാണുന്നു

ശാസ്താംകോട്ട: മാവേലിക്കര പാർലമെന്റ് മണ്ഡലത്തിലെ ഇടതു സ്ഥാനാർത്ഥി അഡ്വ.സി.എ.അരുൺകുമാർ കുന്നത്തൂർ നിയമസഭാ നിയോജക മണ്ഡലത്തിലെ ആദ്യഘട്ട പര്യടനം പൂർത്തിയാക്കി. രാവിലെ 7.30ന് ശൂരനാട് രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് ആരംഭിച്ച പര്യടനത്തിൽ നേതാക്കളായ എം.ശിവശങ്കരപ്പിള്ള, ശിവശങ്കരൻ നായർ, ആർ.എസ്.അനിൽ, പി.ബി.സത്യദേവൻ, ടി.ആർ.ശങ്കരപ്പിള്ള, എൻ.യശ്പാൽ, സി.കെ.ഗോപി, ഉഷാലയം ശിവരാജൻ, ടി.അനിൽ,കെ.പ്രദീപ് കെ.സുധീഷ് ,വി.രതീഷ് തുടങ്ങിയ നേതാക്കളും ജനപ്രതിനിധികളും അരുൺകുമാറിനൊപ്പമുണ്ടായിരുന്നു. പര്യടനം മണ്ഡലത്തിലെ പ്രധാന ജംഗ്ഷനുകളായ പാറക്കടവ്, ചക്കുവള്ളി, ഭരണിക്കാവ്, നെടിയവിള, പുത്തൂർ, പൊരിക്കൽ,ചിറ്റുമല, മൺറോത്തുരുത്ത്, കാരാളിമുക്ക്,മൈനാഗപ്പള്ളി ,പതാരം എന്നിവിടങ്ങളിലാണ് പര്യടനം നടത്തിയത്.