ചാത്തന്നൂർ: എസ്.എൻ.ഡി.പി യോഗം ചാത്തന്നൂർ യൂണിയന്റെ ആഭിമുഖ്യത്തിൽ ചാത്തന്നൂർ മേഖലയിലെ 17 ശാഖായോഗങ്ങളിലെയും പ്രവർത്തകരുടെ സമ്മേളനം യൂണിയൻ ഹാളിൽ നടന്നു. യൂണിയൻ പ്രസിഡന്റ് ബി.ബി.ഗോപകുമാർ ഉദ്ഘാടനം ചെയ്തു. യൂണിയൻ സെക്രട്ടറി
കെ.വിജയകുമാർ, അസിസ്റ്റന്റ് സെക്രട്ടറി കെ.നടരാജൻ, കൗൺസിലർ വി.പ്രശാന്ത്, വനിതാ സംഘം പ്രസിഡന്റ് ചിത്ര മോഹൻദാസ്, സെക്രട്ടറി ബീനാ പ്രശാന്ത്, ശാഖാഭാരവാഹികൾ, വനിതാ സംഘം പ്രവർത്തകർ തുടങ്ങിയവർ പങ്കെടുത്തു.