
കൊല്ലം: കേരള ഫയർ ആൻഡ് റെസ്ക്യൂ സർവീസസ് സന്നദ്ധ സേനയായ സിവിൽ ഡിഫൻസ് സേനാംഗങ്ങളുടെ നേതൃത്വത്തിൽ കുണ്ടറ നാന്തിരിക്കൽ ചർച്ച് അങ്കണത്തിൽ തണ്ണീർക്കുടം പദ്ധതിക്ക് തുടക്കമായി. എറണാകുളം ജില്ലാ ഫയർ ഓഫീസർ കെ.ഹരികുമാർ ഉദ്ഘാടനം ചെയ്തു. ചാമക്കട സ്റ്റേഷൻ ഓഫീസർ ഉല്ലാസ്, കുണ്ടറ സ്റ്റേഷൻ ഓഫീസർ സക്കറിയ അഹമ്മമദ് കുട്ടി, സിവിൽ ഡിഫൻസ് കോ ഓർഡിനേറ്ററും എ.എസ്.ടി.ഒയുമായ ഡോമിനിക് എന്നിവർ സംസാരിച്ചു. കടപ്പാക്കട നിലയം സിവിൽ ഡിഫൻസ് സേനാംഗങ്ങളായ എസ്. മുഹമ്മദ് സുഹൈൽ, ഷിബു റാവുത്തർ, നഹാസ് കൊരണ്ടി പള്ളി, ജങ്കിഷ് ഖാൻ, ബിന്ദു, പൂർണിമ, ലിസി, സീമ, ലതിക എന്നിവർ നേതൃത്വം നൽകി.