കൊല്ലം: ജില്ലാ സ്‌പോർട്‌സ് കൗൺസിലിന് ആധുനിക ബോക്‌സിംഗ് ഹാൾ നിർമ്മിക്കാൻ ആസ്തിവികസന ഫണ്ടിൽ നിന്ന് 88 ലക്ഷം രൂപ അനുവദിച്ചതായി എം.നൗഷാദ് എം.എൽ.എ അറിയിച്ചു. കന്റോൺമെന്റ് ഡിവിഷൻ ഫയർസ്റ്റേഷൻ​ പീപ്പിൾസ് നഗർ റോഡ് നവീകരണം- 95 ലക്ഷം, വടക്കേവിള ഡിവിഷൻ അക്കര തെക്കേമുക്ക് കോവിൽ​ വേലംവയൽ റോഡ് നവീകരണം- 80 ലക്ഷം, കയ്യാലയ്ക്കൽ ഡിവിഷൻ ഒട്ടത്തിൽ​വയനക്കുളം​ റെയിൽവേ ലൈൻ റോഡ് നവീകരണം- 58 ലക്ഷം, പുതിയകാവ് ദേവീക്ഷേത്രം ജംഗ്​ഷനിൽ ബസ് ഷെൽട്ടർ- 12 ലക്ഷം, പള്ളിമുക്ക് ഡിവിഷൻ അക്കരവിള നഗറിൽ വിവിധ ഫുട്പാത്തുകളിൽ ഇന്റർലോക്ക് കട്ടകൾ പാകാൻ- 10 ലക്ഷം, മുണ്ടയ്ക്കൽ കൊണ്ടേത്ത് പാലം ​ഇരവിപുരം പാലം റോഡ് നവീകരണത്തിന് 40 ലക്ഷം, ഫയർ ഫോഴ്‌​സ് ജില്ലാ ഓഫീസ് കെട്ടിടം പൂർത്തീകരണത്തിന് 20 ലക്ഷം, മുണ്ടയ്ക്കൽ ഗവ. എൽ.പി.എസിന് ചുറ്റുമതിലും സെപ്ടിക് ടാങ്കും നിർമ്മിക്കാൻ 15 ലക്ഷം, മയ്യനാട് കോടിയാട്ട് ജംഗ്​ഷൻ​ തുണ്ടിൽ ഇറക്കം റോഡിൽ ഇന്റർലോക്ക് കട്ടകൾ പാകാൻ 15 ലക്ഷം, പറയത്തുമുക്ക്​ മന്നാനിക്കുളം റോഡ് നവീകരണത്തിനും ഓട നിർമ്മാണത്തിനും 40 ലക്ഷം എന്നിങ്ങനെതുക അനുവദിച്ചു.