phoyo
തഴവ ആദിത്യവിലാസം വിലാസം ഗവ.ഹൈസ്കൂളിലെ കുട്ടികൾക്കുള്ള എൻഡോവ്മെന്റ് വിതരണവും പി.ടി.എ അവാർഡ് ദാനവും ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അനിൽ എസ്. കല്ലേലിഭാഗം ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: തഴവ ആദിത്യവിലാസം ഗവ.ഹൈസ്കൂകളിലെ പഠന, കലാ, കായിക, ശാസ്ത്ര പ്രതിഭകൾക്കുള്ള എൻഡോവ്മെന്റ് വിതരണവും പി.ടി.എ അവാർഡ് ദാനവും ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അദ്ധ്യക്ഷൻ അ‌ഡ്വ.അനിൽ എസ്.കല്ലേലിഭാഗം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് ബിജു കെ.വയലിൽ അദ്ധ്യക്ഷനായി. കലോത്സവ വിജയികൾക്കുള്ള ആദരവ് പഞ്ചായത്ത് പ്രസിഡന്റ് വി.സദാശിവനും കായിക വിജയികൾക്കുള്ള അവാർഡ്ദാനം ബ്ലോക്ക് പഞ്ചായത്ത് അംഗം സുധീർ കാരിക്കലും വിവിധ സ്കോളർഷിപ്പുകളുടെ വിതരണം വാർഡ് അംഗം സുശീലാമ്മയും വിവിധ മത്സര പരീക്ഷകളിലെ വിജയികൾക്കുള്ള സമ്മാനദാനം വാർഡ് അംഗം ബിന്ദു വിജയകുമാറും നിർവഹിച്ചു. എസ്.ഡി.കല, എം. നിയാസ്, സുനിലാ ദിനേശ്, സിന്ധു അശോക്, തഴവ സമദ്, വി.എസ്.കവിത, എസ്.റെജി തുടങ്ങിയവർ സംസാരിച്ചു.