ukf-

കൊല്ലം: പാരിപ്പള്ളി യു.കെ.എഫ് എൻജിനീയറിംഗ് കോളേജിൽ സ്‌കൂൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിച്ച പ്രോജക്ട് പ്രദർശന മത്സരമായ 'ഇഗ്‌നിത്ര 2കെ 23' യുടെ ഉദ്ഘാടനം തിരുവനന്തപുരം എൻജിനീയറിംഗ് കോളേജ് അസോസിയേറ്റ് പ്രൊഫസറും വി.എച്ച്.എസ്.ഇ മുൻ ഡയറക്ടറുമായ ഡോ.വി.സജിത്തും വർക്കല എം.ജി.എം മോഡൽ സ്‌കൂൾ പ്രിൻസിപ്പൽ ഡോ.എസ്.പൂജയും ചേർന്ന് നിർവഹിച്ചു.

കോളേജ് പ്രിൻസിപ്പൽ ഡോ.ഇ.ഗോപാലകൃഷ്ണ ശർമ അദ്ധ്യക്ഷനായി. ഇഗ്‌നിത്ര ഇന്റർ സ്‌കൂൾ എക്‌സിബിഷന്റെ ഉദ്ഘാടനം കോളേജ് എക്‌സിക്യൂട്ടീവ് ഡയറക്ടർ പ്രൊഫ.ജിബി വർഗീസ് നിർവഹിച്ചു. വിവിധ ജില്ലകളിൽ നിന്നു 8 മുതൽ 12 വരെ ക്ലാസുകളിലെ വിദ്യാർഥികൾക്ക് വേണ്ടി ഫെസ്റ്റിന്റെ ഭാഗമായി സ്റ്റിൽ മോഡൽ പ്രസന്റേഷൻ, വർക്കിംഗ് മോഡൽ പ്രസന്റേഷൻ, യു.കെ.എഫ് സോക്കർ കപ്പ് ഇന്റർ സ്‌കൂൾ ഫുട്‌ബാൾ മത്സരം എന്നിവ സംഘടിപ്പിച്ചു.

ഫുട്‌ബോൾ മത്സരത്തിൽ പരവൂർ തെക്കുംഭാഗം ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ ജേതാക്കളായി. എസ്.എം.എച്ച്.എസ്.എസ് കൊട്ടറ, മങ്ങാട് ഗവ.ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവ രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വർക്കിംഗ് മോഡൽ പ്രസന്റേഷൻ മത്സരത്തിൽ കലക്കോട് ഐശ്വര്യ പബ്ലിക് സ്‌കൂൾ ഒന്നും, കൊല്ലം എസ്.എൻ.പബ്ലിക് സ്‌കൂൾ, ഭൂതക്കുളം ഗവ.എച്ച്.എസ്.എസ് എന്നവ രണ്ടും സ്ഥാനങ്ങൾ കരസ്ഥമാക്കി. സ്റ്റിൽ മോഡൽ പ്രസന്റേഷൻ മത്സരത്തിൽ വർക്കല എം.ജി.എം മോഡൽ സ്‌കൂൾ, പകൽക്കുറി ഗവ.എച്ച്.എസ്.എസ് എന്നവ ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി. വിജയികളായവർക്ക് സർട്ടിഫിക്കറ്റുകളും അവാർഡുകളും നൽകി.

കോളേജ് വൈസ് പ്രിൻസിപ്പൽ ഡോ.വി.എൻ.അനീഷ്, ഡീൻ അക്കാഡമിക് ഡോ.ജയരാജു മാധവൻ, ഡീൻ സ്റ്റുഡന്റ് അഫയേഴ്‌സ് ഡോ.രശ്മി കൃഷ്ണപ്രസാദ്, പോളിടെക്‌നിക് വൈസ് പ്രിൻസിപ്പൽ

പ്രൊഫ.ജിതിൻ ജേക്കബ്, പി.ടി.എ പാട്രൺ എ.സുന്ദരേശൻ, പി.ടി.എ വൈസ് പ്രസിഡന്റ്

എസ്.സുനിൽകുമാർ, അസിസ്റ്റന്റ് പ്രൊഫസർമാരായ ആർ.എസ്.റിങ്കു, എസ്.ശരത് ദാസ് എന്നിവർ സംസാരിച്ചു.