
നെടുമ്പന: നെടുമ്പന യു.പി, എൽ.പി സ്കൂളിനു സമീപം മൊബൈൽ ടവർ സ്ഥാപിക്കാനുള്ള നടപടിക്കെതിരെ നെടുമ്പന പഞ്ചായത്ത് ഓഫീസിനു മുന്നിൽ പൗരവേദിയുടെ ആഭിമുഖ്യത്തിൽ ജനകീയ പ്രതിഷേധ ധർണ നടത്തി. ജനങ്ങളുടെയും വിദ്യാർത്ഥികളുടെയും ആരോഗ്യസുരക്ഷിതത്വം അപകടപ്പെടുത്തുന്ന മൊബൈൽ ടവർ സ്കൂളിനും ജനവാസകേന്ദ്രത്തിൽ നിന്നും മാറ്റി സ്ഥാപിക്കാൻ പഞ്ചായത്ത് അധികൃതർ നടപടി സ്വീകരിക്കണമെന്ന് ധർണ ഉദ്ഘാടനം ചെയ്തുകൊണ്ട് സാമൂഹിക പ്രവർത്തകനും എഴുത്തുകാരനുമായ എ.റഹിംകുട്ടി ആവശ്യപ്പെട്ടു. പൗരവേദി കൺവീനർ
ബി.ശ്യാംകുമാർ സമരത്തിന് നേതൃത്വം നൽകി. സാഹിത്യ-സാംസ്കാരിക പ്രവർത്തകനായ മയ്യനാട് അജയകുമാർ, ബി.പ്രേംകുമാർ, അഡ്വ.ദേവീഭദ്രൻ, യു.ഗിരീഷ് ഉബേന്ദ്രൻ, ടി.സി.അശോകൻ, ബി.തങ്കപ്പൻ, ടി.സുനോദ്, ജെ.ശിവദാസൻ എന്നിവർ സംസാരിച്ചു.