
കരുനാഗപ്പള്ളി : കരുനാഗപ്പള്ളി ബാറിലെ അഭിഭാഷകരിൽ സർഗവാസനകളിൽ താല്പര്യമുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനായി കലാ സാംസ്കാരിക സംഘടനയ്ക്ക് തുടക്കമായി. ലായേഴ്സ് ആർട്സ് ആൻഡ് കൾച്ചറൽ ഫോറം (ലാക്ഫോ) എന്ന പേരിലുള്ള സംഘടനയുടെ ലോഗോ പ്രകാശന കർമ്മം അഡ്വ. എം.എസ്.താര നിർവഹിച്ചു. ഇതോടനുബന്ധിച്ചു നടന്ന സമ്മേളനം നഗരസഭാ, സ്റ്റാൻഡിംഗ് ചെയർമാൻ റെജി ഫോട്ടോപാർക്ക് ഉദ്ഘാടനം ചെയ്തു. ലാക്ഫോ കൺവീനർ അഡ്വ.ഗ്രീഷ്മ അദ്ധ്യക്ഷനായി. മുഖ്യ രക്ഷാധികാരി അഡ്വ. മുഹമ്മദ് നുഫൈൽ സ്വാഗതം പറഞ്ഞു.ബാർ അസോസിയേഷൻ സെക്രട്ടറി അഡ്വ.മനു, അഭിഭാഷകരായ കെ.എ.ജവാദ്,സതീഷ് കുമാർ,കരുമാലിൽ ജയകൃഷ്ണൻ,സി. ആർ.ഉണ്ണികൃഷ്ണൻ,വി. ആർ.പ്രമോദ്,ഭാസ്കരപിള്ള,അജയകുമാർ വാഴപ്പള്ളി,ജയപ്രകാശ്,തേവലക്കര ബാദുഷ എന്നിവർ സംസാരിച്ചു.