
കൊല്ലം: റാഗിംഗിന് ഇരയായി സിദ്ധാർത്ഥ് എന്ന വിദ്യാർത്ഥി മരിച്ച സംഭവത്തിൽ പ്രതിഷേധിച്ച് പോളയത്തോട് ജംഗ്ഷനിൽ യു.ഡി.എഫ് ഇരവിപുരം നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ ജ്വാല നടത്തി. എസ്.എഫ്.ഐ എന്ന വിദ്യാർത്ഥി സംഘടന കാമ്പസുകളിലെ ഭീകര സംഘടനയായി മാറിയിരിക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്തു കൊണ്ട് യു.ഡി.എഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ അഭിപ്രായപ്പെട്ടു. അഡ്വ.കെ.ബേബിസൺ അദ്ധ്യക്ഷനായി. യോഗത്തിൽ സജി ഡി.ആനന്ദ്, വിപിനചന്ദ്രൻ, രാജഗോപാൽ,എം.എം.സഞ്ചീവ് കുമാർ, ജയപ്രകാശ്, ശ്രീകുമാർ, മുള്ളു കാട്ടിൽ സാദിക്ക്, ടി.മധുസൂദനൻ, ഷറഫുദീൻ, സലാം മല്ല്യത്ത്, രാജീവ് പാലത്തറ, എം.നാസർ എന്നിവർ സംസാരിച്ചു.പോളയത്തോട് ഷാജഹാൻ നന്ദി പറഞ്ഞു.