കൊല്ലം: കൊല്ലം ലോക് സഭാ മണ്ഡലത്തിലെ യു.ഡി.എഫ് സ്ഥാനാർത്ഥി എൻ.കെ.പ്രേമചന്ദ്രന്റെ ഒന്നാം ഘട്ട തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ചിന്നക്കടയിൽ തുടക്കമായി. യു.ഡി.എഫ് നേതാക്കൾക്കൊപ്പം ചിന്നക്കടയിലെ കടകമ്പോളങ്ങൾ കയറിയിറങ്ങിയും പരിചയം പുതുക്കിയുമായിരുന്നു പ്രചാരണം.

ടി.ആർ.പ്രതാപചന്ദ്രന്റെ അദ്ധ്യക്ഷതയിൽ മുതിർന്ന കോൺഗ്രസ് നേതാവ് കെ.സി.രാജൻ പരിപാടി ഉദ്ഘാടനം ചെയ്തു. യു.ഡി.എഫ് പാർലമെന്റ് മണ്ഡലം ചെയർമാനും കെ.പി.സി.സി ജനറൽ സെക്രട്ടറിയുമായ എം.എം.നസീർ, ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ജി.ദേവരാജൻ, കെ.പി.സി.സി രാഷ്ട്രീയ കാര്യസമിതി അംഗം ബിന്ദു കൃഷ്ണ, മോഹൻ കുമാർ, സനൽ കുമാർ, സൂരജ് രവി, നിയാസ് മുഹമ്മദ്, നൗഷാദ് യുനസ്, തേവള്ളി സുനിൽ, ജലീൽ ലാൽ, സുൽഫിക്കർ സലാം, അധ്വ ഷേബ, കുരീപ്പുഴ മോഹനൽ, കൈപ്പുഴ റാം മോഹൻ, ഗീത കൃഷ്ണൻ, ജയലക്ഷമി ദത്തൻ, യു.വഹീദ, കിളികൊല്ലൂർ ശിവപ്രസാദ്, പാലത്തറ രാജീവ് തുടങ്ങിയവർ സ്ഥാനാർത്ഥിക്കൊപ്പം പങ്കെടുത്തു.