ഓച്ചിറ: മേമന ഗവ.മുസ്ലിം എൽ.പി സ്കൂൾ വിദ്യാർത്ഥികൾക്കായി എം.പി ഫണ്ടിൽ നിന്ന് സ്കൂൾ ബസ് അനുവദിക്കുമെന്ന് എ.എം.ആരിഫ് എം.പി. സ്കൂളിൽ നടന്ന പൂർവ വിദ്യാർത്ഥി സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. എൻ. കൃഷ്ണകുമാർ, ലത്തീഫ ബീവി, ഗീതാരാജു, ഹരീസ ,ജിതിൻ ഷാ, മെഹർഖാൻ ചേന്നല്ലൂർ, അയ്യാണിക്കൽ മജീദ്, ഷെരീഫ് ഗീതാഞ്ജലി, അൻസാർ എ.മലബാർ, ഷെറി, നൗഫൽ, കേശവപിള്ള, ബാബു സത്താർ, നിഷ , ഹാരീസ് , ബിന്ദു, സൗമ്യ, സുധീർ തുടങ്ങിയവർ സംസാരിച്ചു.