award

പുനലൂർ: ലളിതാംബിക അന്തർജ്ജനം ഫൗണ്ടേഷൻ ഏർപ്പെടുത്തിയ ലളിതാംബിക അന്തർജ്ജനം സാഹിത്യ പുരസ്‌കാരം അശ്വതി തിരുന്നാൾ ഗൗരി ലക്ഷ്മി ഭായിക്ക് ഫൗണ്ടേഷൻ സെക്രട്ടറി വി.വിഷ്ണുദേവ് സമ്മാനിച്ചു.

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി മുൻ വൈസ് ചാൻസലറും ദേശീയ ന്യൂനപക്ഷ വിദ്യാഭ്യാസ കമ്മിഷൻ അംഗവുമായിരുന്ന ഡോ. സിറിയക് തോമസ്, ആദിത്യ വർമ്മ, സംഘാടകരായ വി.സുരേഷ് കുമാർ, പി.ബാനർജി, വിജയകുമാരി, അനുജ ഗണേഷ്, സുജ ഷിബു, സുരേഷ് സൂര്യശ്രീ, ദേശീയ പഞ്ചഗുസ്തി താരം രാജേഷ് കൈമൾ എന്നിവർ സന്നിഹതരായി.