minister

കൊല്ലം: പൊതുവിദ്യാഭ്യാസ മേഖലയിലെ അദ്ധ്യാപക സംഘടനകൾ വിദ്യാഭ്യാസ രംഗത്തെ പ്രവർത്തനങ്ങൾക്കൊപ്പം ജീവകാരുണ്യ പ്രവർത്തനങ്ങളിലും പങ്കാളികളാകണമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. വൊക്കേഷണൽ ഹയർ സെക്കൻഡറി നോൺ വൊക്കേഷണൽ ലെക്‌ചറേഴ്സ് അസോസിയേഷൻ നേതൃത്വം നൽകുന്ന കനിവ് ചാരിറ്റബിൾ ട്രസ്റ്റിന്റെ വാർഷിക പൊതുയോഗവും ചികിത്സാ ധനസഹായവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പത്തനാപുരം ഗാന്ധിഭവൻ സെക്രട്ടറി ഡോ. പുനലൂർ സോമരാജനെ ചടങ്ങിൽ ആദരിച്ചു.
സംസ്ഥാന പ്രസിഡന്റ് പി.ടി.ശ്രീകുമാർ അദ്ധ്യക്ഷത വഹിച്ചു. ചെയർമാൻ ഷാജി പാരിപ്പള്ളി, ജനറൽ സെക്രട്ടറി കെ.ഗോപകുമാർ, ആർ.സജീവ്, എസ്.ശശികുമാർ, റോജി പോൾ ഡാനിയേൽ, അനിൽകുമാർ, പി.എസ്.അരുൺ, സി.ടി.ഗീവർഗീസ്, എ.എസ്.സന്തോഷ് എന്നിവർ സംസാരിച്ചു.