
കൊല്ലം: വേനൽച്ചൂടിൽ വലഞ്ഞ് നഗരത്തിലെ കോടതികളിലും കളക്‌ടറേറ്റിലും വരുന്നവർക്ക് ദാഹമകറ്റാൻ കൊല്ലം ബാർ അസോസിയേഷന്റെ സ്‌നേഹത്തണൽ പദ്ധതി. മിൽമയുടെ സംഭാരവും കുടിവെള്ളവുമാണ് ഒരുക്കിയിരിക്കുന്നത്.
ഉദ്ഘാടനം ഇന്ന് ഉച്ചയ്ക്ക് 1ന് ആദ്യ സംഭാരം സബ് കളക്ടർ മുകുന്ദ് ടാക്കൂറിന് നൽകി ജില്ലാ സെഷൻസ് ജഡ്ജി എം.ബി.സ്‌നേഹലത നിർവഹിക്കും. കളക്ടറേറ്റിനുള്ളിൽ കൊല്ലം ബാർ അസോസിയേഷന് മുന്നിലായി ഒരുക്കുന്ന പന്തലിലാണ് ഇവ വിതരണം ചെയ്യുക.
കൊല്ലം ബാറിലെ അഭിഭാഷകരാണ് ഓരോ ദിവസത്തെയും ചെലവ് വഹിക്കുന്നത് . സ്‌നേഹത്തണൽ പദ്ധതിയിൽ എല്ലാവരുടെയും പങ്കാളിത്തം ഉണ്ടാകണമെന്ന് കൊല്ലം ബാർ അസോസിയേഷൻ പ്രസിഡന്റ് അഡ്വ. ബോറിസ് പോൾ, സെക്രട്ടറി അഡ്വ. കെ.ബി.മഹേന്ദ്ര എന്നിവർ അറിയിച്ചു.