പുനലൂർ: ജില്ല റൂറൽ പൊലീസിന്റെയും പുനലൂർ ജനമൈത്രി പൊലീസിന്റെയും സംയുക്താഭിമുഖ്യത്തിൽ സ്ത്രി സ്വയം സുരക്ഷ (ജ്വാല) പദ്ധതിയുടെ ഭാഗമായി പരിശീലന ക്ലാസ് നടത്തി. ജില്ല റൂറൽ പൊലീസ് സൂപ്രണ്ട് എസ്.എം.സാഹിർ പരിപാടികൾ ഉദ്ഘാടനം ചെയ്തു. പുനലൂർ സി.ഐ.വി.മുരളീകൃഷ്ണൻ അദ്ധ്യക്ഷനായി. പുനലർ ഡിവൈ.എസ്.പി സ്റ്റ്യൂവർട്ട് കിലർ, റൂറൽ ഡിവൈ.എസ്.പി വി.എസ്.ദിനരാജ്, വനിത സി.ഐ.ഫാത്തിമ ത്രേസ്യ, എസ്.ഐമാരായ വാസുദേവൻ, നൗഷറുദ്ദീൻ, എ.എസ്.ഐ ലീലാമ്മ,മർചെന്റ് ചേംബർ പ്രസിഡൻറ് എസ്.നൗഷറുദ്ദീൻ, സുരക്ഷസമിതി അംഗങ്ങളായ വത്സലാമ്മ, ഐക്കരബാബു,കട്ടിയമ്മ, സരസ്വതി തുടങ്ങിയവർ സംസാരിച്ചു. ഹസ്ന, ശ്രീജ, കെ.സി.ലത ലീലാമ്മ തുടങ്ങിയവർ പരിശീന ക്ലാസ് നയിച്ചു. പുനലൂർ നഗരസഭയ്ക്ക് പുറമെ വിളക്കുടി, കരവാളൂർ,പിറവന്തൂർ പഞ്ചായത്തുകളിലെ വനിതകളും ക്ലാസിൽ പങ്കെടുത്തു