കൊല്ലം: എയ്ഡഡ് - അൺഎയ്ഡഡ് സ്ഥാപനങ്ങളിലെ നിയമനങ്ങൾ സർക്കാർ പി.എസ്.സിക്ക് വിട്ട നടപടി കേരള തണ്ടാൻ സർവീസ് സൊസൈറ്റി സ്വാഗതം ചെയ്തു. മന്ത്രിമാരുടെ പേഴ്സണൽ സ്റ്റാഫ് നിയമനത്തിൽ സംവരണതത്വം പാലിച്ച് തണ്ടാൻ സമുദായാംഗങ്ങളെ നിയമിക്കണമെന്നും മരം കയറ്റ തൊഴിലാളികളുടെ അപകട അനുകൂല്യങ്ങൾ വർദ്ധിപ്പിക്കുകയും പ്രത്യേകം ക്ഷേമനിധി രൂപീകരിക്കണമെന്നും ജനസംഖ്യാനുപാതികമായി അവകാശങ്ങൾ നൽകണമെന്നും പ്രസിഡന്റ് എം.ജനാർദ്ദൻ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.