kunnathoor-
കേരള സ്റ്റേറ്റ് സർവീസ് പെൻണേനേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സബ് ട്രഷറിക്ക് മുന്നിൽ സംഘടിപ്പിച്ച പ്രതിഷേധവും മെമ്പർ ഷിപ്പ് പ്രചാരണവും സംസ്ഥാന കമ്മിറ്റി അംഗം എ.മുഹമ്മദ്‌ കുഞ്ഞ് ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ : പെൻഷൻ പരിഷ്കരണ കുടിശ്ശിക വിതരണം ചെയ്യുക, ക്ഷാമ ബത്ത കുടിശിക അനുവദിക്കുക, മെഡിസെപ് അപാകതകൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് കേരള സ്റ്റേറ്റ് സർവീസ് പെൻഷണേഴ്സ് അസോസിയേഷൻ കുന്നത്തൂർ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ സബ് ട്രഷറിക്ക് മുന്നിൽ പ്രതിഷേധവും മെമ്പർഷിപ്പ് പ്രചാരണവും സംഘടിപ്പിച്ചു. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം എ.മുഹമ്മദ്‌ കുഞ്ഞ് ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ്‌ അർത്തിയിൽ അൻസാരി അദ്ധ്യക്ഷനായി. ജില്ലാ ഉപാദ്ധ്യക്ഷൻ എൻ.സോമൻപിള്ള,സെക്രട്ടേറിയറ്റ് അംഗം അബ്ദുൽ സമദ്, നിയോജക മണ്ഡലം സെക്രട്ടറി കെ.ജി.ജയചന്ദ്രൻ പിള്ള, വനിതാ ഫോറം പ്രസിഡന്റ്‌ അസുറാബീവി, ആയിക്കുന്നം സുരേഷ് ബാബു,സൈറസ് പോൾ, എം.ഐ. നാസർ ഷാ,വി.പ്രകാശ്,ശിവൻ പിള്ള, ഉണ്ണികൃഷ്ണപിള്ള,രാജൻ പിള്ള എന്നിവർ സംസാരിച്ചു.