കുന്നത്തൂർ : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥനെ കൊന്ന് കെട്ടിതൂക്കിയ എസ്.എഫ്.ഐയുടെ കിരാത നടപടിക്കെതിരെ കുന്നത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും യോഗവും നടത്തി. മയ്യത്തുംകരയിൽ നിന്നാരംഭിച്ച പ്രകടനം ചക്കുവള്ളി ടൗണിൽ സമാപിച്ചു. പ്രതിഷേധ യോഗം ഡി.സി.സി ജനറൽ സെക്രട്ടറി പി.കെ. രവി ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പ്രസിഡന്റ് കാരക്കാട്ട് അനിൽ അദ്ധ്യക്ഷനായി. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി സുഹൈൽ അൻസാരി, കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ചക്കുവള്ളി നസീർ,ശശിധരൻ ഏഴാംമൈൽ, പദ്മസുന്ദരൻ പിള്ള, നേതാക്കളായ ഷീജാ രാധാകൃഷ്ണൻ,അസൂറ ബീവി, ജയശ്രീ, അർത്തിയിൽ അൻസാരി, റെജി കുര്യൻ, എച്ച്.നസീർ, വൈ.ഗ്രിഗറി, റഹിം നാലുതുണ്ടിൽ, അജ്മൽ അർത്തിയിൽ, സന്തോഷ് ഇടവനാട്, അൻസു ശൂരനാട് എന്നിവർ സംസാരിച്ചു.