ജില്ലയിൽ വിദ്യാർത്ഥികൾ - 30358

പരീക്ഷാ കേന്ദ്രങ്ങൾ - 231

കൊല്ലം: ജില്ലയിൽ മൂന്ന് വിദ്യാഭ്യാസ ജില്ലകളിലായി ഇന്ന് 30358 വിദ്യാർത്ഥികൾ എസ്.എസ്.എൽ.സി പരീക്ഷ എഴുതും. 231 കേന്ദ്രങ്ങളിലാണ് പരീക്ഷ നടക്കുക. 15,745 ആൺകുട്ടികളും 14,603 പെൺകുട്ടികളുമാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.

പ്രത്യേക പരിഗണന അർഹിക്കുന്ന വിഭാഗത്തിൽ 758 കുട്ടികളാണുള്ളത്. പരീക്ഷ നടത്തിപ്പിനാവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയായതായി ജില്ലാ വിദ്യാഭ്യാസ വകുപ്പ് അധികൃതർ അറിയിച്ചു. വേനൽ കനത്തതിനാൽ കുട്ടികൾക്കായി കുടിവെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കും. ലേബൽ പതിക്കാത്ത കുപ്പികളിൽ കുട്ടികൾക്ക് കുടിവെള്ളം കൊണ്ടുവരാനുള്ള അനുമതിയുണ്ട്.

രാവിലെ 9.30 മുതലാണ് പരീക്ഷ. 25 നാണ് പരീക്ഷകൾ അവസാനിക്കുന്നത്. മൂല്യ നിർണയം ഏപ്രിൽ 3 മുതൽ 20 വരെ രണ്ട് ഘട്ടങ്ങളിലായി നടക്കും. മേയ് പകുതിയോടെ പരീക്ഷാഫലം പ്രഖ്യാപിക്കാനാണ് തീരുമാനം.

വിദ്യാഭ്യാസ ജില്ല തിരിച്ചുള്ള കണക്ക്

കൊല്ലം

പരീക്ഷാ കേന്ദ്രങ്ങൾ: 112

ആകെ വിദ്യാർത്ഥികൾ: 16,268

ആൺകുട്ടികൾ: 8323

പെൺകുട്ടികൾ: 7945

കൊട്ടാരക്കര

പരീക്ഷാ കേന്ദ്രങ്ങൾ: 66

ആകെ വിദ്യാർത്ഥികൾ: 7653

ആൺകുട്ടികൾ: 3901

പെൺകുട്ടികൾ: 3751

പുനലൂർ

പരീക്ഷാ കേന്ദ്രങ്ങൾ: 53

ആകെ വിദ്യാർത്ഥികൾ:6437

ആൺകുട്ടികൾ: 3530

പെൺകുട്ടികൾ:2907