kunnathoor-
ആർ.എസ്.പി പടിഞ്ഞാറെ കല്ലട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ആർ.എ.സ്പി സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായ ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്യുന്നു

കുന്നത്തൂർ : ആർ.എസ്.പി പടിഞ്ഞാറെ കല്ലട ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണ യോഗം ആർ.എസ്.പി സംസ്ഥാന പ്രസിഡന്റും മുൻ മന്ത്രിയുമായ ഷിബു ബേബി ജോൺ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ പാർട്ടിയിലേക്ക് പുതുതായി എത്തിയവർക്ക് സ്വീകരണം നൽകി. ഐക്യകർഷക സംഘം കുന്നത്തൂർ മണ്ഡലം സെക്രട്ടറി റാഫേൽ അദ്ധ്യക്ഷനായി. ആർ.വൈ.എഫ് സംസ്ഥാന പ്രസിഡന്റ് ഉല്ലാസ് കോവൂർ,ജില്ലാ സെക്രട്ടറി സുഭാഷ് എസ്.കല്ലട,ആർ.എസ്.പി സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ ഇടവനശ്ശേരി സുരേന്ദ്രൻ,സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കെ.മുസ്തഫ,തുണ്ടിൽ നിസാർ,പാങ്ങോട് സുരേഷ്,പുലത്തറ നൗഷാദ്,ജില്ലാ കമ്മിറ്റി അംഗങ്ങളായ ബഷീർ കുട്ടി,വിജയചന്ദ്രൻ നായർ, കെ.രാജി,ബാബു ഹനീഫ,ഷാലി കല്ലട, ബാബു കുഴിവേലി,ശ്യാം പള്ളിശ്ശേരിക്കൽ,മുൻഷീർ ബഷീർ, മനോജ് കാട്ടിൽ എന്നിവർ സംസാരിച്ചു.