photo
പണ്ടാരത്തുരുത്ത് ഗവ.എൽ.പി സ്കൂളിലെ സ്നേഹത്തണൽ പദ്ധതിയിൽ കുട്ടികൾക്ക് ജ്യൂസ് നൽകുന്നു

കരുനാഗപ്പള്ളി : വേനൽചൂടിന് ആശ്വാസമേകാൻ എല്ലാ കുട്ടികൾക്കും തണുത്ത ജ്യൂസ് നൽകി പണ്ടാരത്തുരുത്ത് ഗവ.എൽ.പി സ്കൂൾ. അദ്ധ്യാപകരും എസ്.എം.സിയും രക്ഷിതാക്കളും ചേർന്നാണ് സ്നേഹത്തണൽ പദ്ധതി ആരംഭിച്ചിത്. സ്കൂൾ വേനൽ അവധി വരെ എല്ലാദിവസവും തണുത്ത ജ്യൂസ് നൽകുന്ന ഈ പദ്ധതി സ്കൂൾ വികസന സമിതി ചെയർമാൻ എസ്.കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. എസ്.എം.സി ചെയർമാൻ കജീഷ് കുമാർ അദ്ധ്യക്ഷനായി. പ്രഥമാദ്ധ്യാപിക ടി.ജെസി, സീനിയർ അദ്ധ്യാപകൻ അഞ്ജിഷ്, അദ്ധ്യാപകരായ ഫെമിന,സൂരജ്, എസ്.എം.സി അംഗങ്ങളായ സജിത, സുബി സുനിൽ, സിനി,രേവതി തുടങ്ങിയവർ പങ്കെടുത്തു.