കരുനാഗപ്പള്ളി: ആദിനാട് എ.എസ്.എം എൽ.പി സ്കൂളിൽ വാർഷികവും സ്കൂളിൽ നിന്ന് വിരമിക്കുന്ന എച്ച്. എം അടക്കമുള്ള മൂന്ന് അദ്ധ്യാപകരുടെ യാത്രയയപ്പ് സമ്മേളനവും നടത്തി. വാർഷികാഘോഷ പരിപാടികൾ സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു പി.ടി.എ പ്രസിഡന്റ് കെ.എസ് പുരം സത്താർ അദ്ധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് മിനിമോൾ നിസാം മുഖ്യപ്രഭാഷണം നടത്തി. സ്കൂൾ മാനേജർ ഇർഷാദ് ബഷീർ ജമാഅത്ത് പ്രസിഡന്റ് നിസാർ എന്നിവർ കുട്ടികൾക്കുള്ള സമ്മാനവിതരണം നടത്തി. ചൈത്ര അഖില, റഹിയാനത്ത് നൗഷാദ് എന്നിവർ സംസാരിച്ചു. വിരമിക്കുന്ന അദ്ധ്യാപകരായ സുജാത ദേവി, ഷാമില റംലബായി എന്നിവരെ ചടങ്ങിൽ വെച്ച് എം.എൽ.എ ആദരിച്ചു. സ്കൂൾ എച്ച്.എം സുജാത ദേവി സ്വാഗതവും അജി നന്ദിയും പറഞ്ഞു.