കരുനാഗപ്പള്ളി: വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാലയിൽ സിദ്ധാർത്ഥ എന്ന വിദ്യാർത്ഥി ക്രൂര മർദ്ദനത്തിന് വിധേയനായി മരിച്ച സംഭവത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ട് യു.ഡി.എഫ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഭവന് മുന്നിൽ പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. കെ.പി.സി.സി സെക്രട്ടറി തൊടിയൂർ രാമചന്ദ്രൻ പ്രതിഷേധ സമരം ഉദ്ഘാടനം ചെയ്തു. ആർ.രാജശേഖരൻ, എൽ.കെ.ശ്രീദേവി, ചിറ്റൂമൂല നാസർ, എം.അൻസാർ, എം.എ. സലാം, അഡ്വ.എം.പ്രവീൺ കുമാർ, അഡ്വ.കെ.എ.ജവാദ്, മുനമ്പത്തു വഹാബ്,ആർ.ദേവരാജൻ, സോമരാജൻ, എം.പ്രേജാത, സുരേഷ് പനകുളങ്ങര, വിജയഭാനു, ജയകുമാർ എന്നിവർ സംസാരിച്ചു.