ചാത്തന്നൂർ: സമുദായത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് കരുത്ത് പകരാനും പാരമ്പര്യ കൈത്തൊഴിലുകൾ അഭിവൃദ്ധിപ്പെടുത്താനും പി.എം വിശ്വകർമ്മ പദ്ധതിയിൽ രജിസ്റ്റർ ചെയ്യുന്നത് സമുദായത്തിന് ഗുണകരമാകുമെന്ന് കേരള സാംബവ സഭ സംസ്ഥാന പ്രസിഡന്റ് എ.സി. ബിനുകുമാർ പറഞ്ഞു. കേരള സാംബവ സഭയും പൗർണമി സ്വയം സഹായ സംഘവും സംയുക്തമായി സംഘടിപ്പിച്ച രജിസ്ട്രേഷൻ ക്യാമ്പ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പൗർണമി സ്വയം സഹായ സംഘം സംസ്ഥാന കോ-ഓർഡിനേഷൻ കമ്മിറ്റി ചെയർമാൻ സുഭാഷ് പുളിക്കൽ അദ്ധ്യക്ഷനായി. കെ.എസ്.എസ് ജില്ലാ പ്രസിഡന്റ് പ്രകാശ് മുഖത്തല, എസ്. ജിബി എന്നിവർ സംസാരിച്ചു.