പുനലൂർ: അവളിടം യുവതി ക്ലബ് അംഗങ്ങൾക്കായി സൗജന്യ ബ്യൂട്ടീഷ്യൻ കോഴ്സ് പരിശീലനം സമാപിച്ചു. ജില്ല യുവജന ക്ഷേമ ബോർഡിന്റെ നേതൃത്വത്തിൽ പുനൂരിലായിരുന്നു പരിശീലനം നടന്നത്. യുവതി ക്ലബിലെ തിരഞ്ഞെടുത്തവർക്ക് 15ദിവസത്തെ പരിശീലനമാണ് നൽകിയത്. പുനലൂർ എലഗന്റ് ബ്യൂട്ടിപാർലർ ഹാളിൽ നടന്ന സമാപന യോഗവും പരിശീലകർക്കുളള സർട്ടിഫിക്കറ്റ് വിതരണവും കാഷ്യൂ കോർപ്പറേഷൻ ചെയർമാൻ എസ്.ജയമോഹൻ നിർവഹിച്ചു. ജില്ല പ്രോഗ്രാം ഓഫീസർ വി.എസ്.ബിന്ദു,ജില്ല കോ-ഓഡിനേറ്റർ മീന എസ്.മോഹൻ,അഡ്വ.എസ്.ഷാഹിൻ, അനിൽ.സി.ദാസ്, ഷേർളി തുടങ്ങിയവർ സംസാരിച്ചു.