കൊല്ലം: പുവർ ഹോമിലെ 30ഓളം കുടുബാംഗങ്ങളും 10 ജീവനക്കാരും ബിഷപ്പ് ജറോം നഗറിലെ തീയറ്ററിൽ സിനിമ കാണാനെത്തി. സ്ഥാപനത്തിന്റെ 70 വർഷത്തെ ചരിത്രത്തിൽ ആദ്യത്തേതാണിത്.

ദി സ്പോയിൽസ് എന്ന മലയാള ചിത്രത്തിന്റെ അസോസിയേറ്റ് ഡയറക്ടർ ടി.എസ്. സാബു, ഡൊമിനിക്ക് എന്നിവർ പുവർ ഹോമിൽ നേരിട്ടെത്തി ക്ഷണിക്കുകയായിരുന്നു. സൂപ്രണ്ട് കെ. വത്സലൻ, ഓഫീസ് അസിസ്റ്റന്റ് ആർ. ബിന്ദു എന്നിവരുടെ നേതൃത്വത്തിലാണ് ഹോമിലെ അംഗങ്ങൾ തീയേറ്ററിലെത്തിയത്.