കരുനാഗപ്പള്ളി: ശ്രീ സത്യസായി സേവാ സംഘടന കൊല്ലം ജില്ലയുടെ നേതൃത്വത്തിൽ ഓച്ചിറയിൽ പ്രവർത്തിച്ചിരുന്ന സായി സദനം പുതിയ കെട്ടിടത്തിൽ പ്രവർത്തനം ആരംഭിച്ചു. പുതിയ കെട്ടിടത്തിന്റെ ഉദ്ഘാടനം ശ്രീ സത്യസായി സേവാ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് ഉണ്ണികൃഷ്ണൻ നായർ നിർവഹിച്ചു. സായീശം പ്രസിഡന്റ് അഡ്വ.കെ.സുരേന്ദ്രൻ നായർ അദ്ധ്യക്ഷനായി. സി.ആർ.മഹേഷ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തി. സത്യസായി ട്രസ്റ്റ് കൺവീനർ സതീഷ് നായർ, മുൻ സംസ്ഥാന പ്രസിഡന്റ് മനോജ് മാധവൻ, സത്യദേവൻ, ഗ്രാമപഞ്ചായത്ത് മെമ്പർ സന്തോഷ് പുരുഷോത്തമൻ ,ഹരികൃഷ്ണൻ ,സുരേഷ് , സായിപ്രസാദ്, പ്രീതാ സതീശ് എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.ജി.രാജീവൻ സ്വാഗതവും സായിശം ട്രഷറർ മധു നന്ദിയും പറഞ്ഞു.