കൊല്ലം: ദേശീയ വികസന ഏജൻസിയായ ഭാരത് സേവക് സമാജ് കൊല്ലം ഹൈസ്കൂൾ ജംഗ്ഷൻ - കോട്ടമുക്ക് റോഡിലുള്ള ജില്ലാ സെന്ററിൽ ഡ്രസ് മേക്കിംഗ് ആൻഡ് ഫാഷൻ ഡിസൈനിംഗ്, ബ്യൂട്ടി പാർലർ മാനേജ്മെന്റ്, ടെയ്ലറിംഗ് ആൻഡ് എംബ്രോയിഡറി, ഫ്ലവർ ടെക്നോളജി ആൻഡ് ഹാൻഡി ക്രാഫ്ട് എന്നീ കോഴ്സുകളിൽ സൗജന്യ നിരക്കിൽ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.
നഴ്സിംഗ് ആൻഡ് ഹോം കെയർ, ഐ.ഇ.എൽ.ടി.എസ്, ഒ.ഇ.ടി കോഴ്സുകളിലേക്കും അപേക്ഷിക്കാം.

പൂരിപ്പിച്ച അപേക്ഷകൾ 13 നകം പ്രോഗ്രാം ഓഫീസർ, ഭാരത് സേവക് സമാജ്, ഹൈസ്കൂൾ ജംഗ്ഷൻ - കോട്ടമുക്ക് റോഡ്, കൊല്ലം-13 എന്ന വിലാസത്തിൽ ലഭിക്കണം. ഫോൺ: 0474 2797478.