
കൊല്ലം: സർക്കാരിന്റെ കെടുകാര്യസ്ഥത കാരണമാണ് സർക്കാർ ജീവനക്കാരുടെ ശമ്പളം മുടങ്ങിയതെന്ന് കെ.പി.സി.സി രാഷ്ട്രീയകാര്യ സമിതി അംഗം അഡ്വ. ബിന്ദുകൃഷ്ണ പറഞ്ഞു. കൊല്ലം ഡി.സി.സി ഹാളിൽ നടന്ന കേരള പ്രദേശ് സ്കൂൾ ടീച്ചേഴ്സ് അസോ. ജില്ലാ പ്രവർത്തക കൺവെൻഷനും സംസ്ഥാന സെക്രട്ടറിമാരായി തിരഞ്ഞെടുക്കപ്പെട്ട ബി.ജയചന്ദ്രൻ പിള്ള, പി.എസ്. മനോജ് എന്നിവർക്ക് നൽകിയ സ്വീകരണവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ. ജില്ലാ പ്രസിഡന്റ് പരവൂർ സജീബ് അദ്ധ്യക്ഷത വഹിച്ചു. ബി. ജയചന്ദ്രൻ പിള്ള, പി.എസ്. മനോജ്, ജില്ലാ സെക്രട്ടറി എസ്. ശ്രീഹരി, ഡി.സി.സി ജനറൽ സെക്രട്ടറി കല്ലട ഗിരീഷ്, ട്രഷറർ സി.പി. ബിജുമോൻ, സി.സാജൻ, പി.മണികണ്ഠൻ, എ. ഹാരിസ് പ്രിൻസി റീനാ തോമസ്, വിനോദ് പിച്ചിനാട്, ബി.റോയി എന്നിവർ സംസാരിച്ചു.