
കൊല്ലം: പ്രമുഖ ട്രേഡ് യൂണിയൻ നേതാവായിരുന്ന എം.സുകുമാരപിള്ളയുടെ സ്മരണയ്ക്കായി എം.സുകുമാര പിള്ള ഫൗണ്ടേഷൻ ഏർപ്പെടുത്തിയ മികച്ച ആതുരസേവകനുള്ള ഒരുലക്ഷം രൂപയും പ്രശസ്തി ഫലകവുമടങ്ങുന്ന പുരസ്കാരം എസ്.എസ് സമിതി മാനേജിംഗ് ട്രസ്റ്റി ഫ്രാൻസിസ് സേവ്യർ ഏറ്റുവാങ്ങി. എറണാകുളം ആശിർഭവനിൽ നടന്ന ചടങ്ങിൽ ഡോ.സെബാസ്റ്റ്യൻ പോൾ പുരസ്കാര ദാനം നിർവഹിച്ചു. ഫൗണ്ടേഷൻ ചെയർമാൻ സോമരാജൻ അദ്ധ്യക്ഷനായി. സി.പി.ഐ എറണാകുളം ജില്ല സെക്രട്ടറി കെ.എം.ദിനകരൻ, മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പൽ പ്രൊഫ.കെ.അരവിന്ദാക്ഷൻ, എൻഡോസൾഫാൻ പീഡിത ജനകീയ സമിതി സെക്രട്ടറി അമ്പലത്തറ കുഞ്ഞികൃഷ്ണൻ എന്നിവർ സംസാരിച്ചു.
നിർദ്ധനരായ പത്ത് രോഗികൾക്ക് 25000 രൂപ വീതം ചികിത്സ സഹായവും ഫൗണ്ടേഷൻ നടത്തിവരുന്ന സൗജന്യ എൽ.എൽ.ബി എൻട്രൻസ് കോച്ചിംഗിൽ മികച്ച വിജയം നേടിയ വിദ്യാർത്ഥികൾക്കുള്ള അവാർഡ് ദാനവും ചടങ്ങിൽ നടന്നു.