എഴുകോൺ : വാക്കനാട് കൽച്ചിറ മഖാം ആണ്ട് നേർച്ചയുടെ ഭാഗമായി നടന്ന മതമൈത്രി സ്നേഹ സംഗമ സദസ് മന്ത്രി കെ.എൻ. ബാലഗോപാൽ ഉദ്ഘാടനം ചെയ്തു. ട്രസ്റ്റ് പ്രസിഡന്റ് എം.ഇഖ്ബാൽ അദ്ധ്യക്ഷനായി. കൊടിക്കുന്നിൽ സുരേഷ്.എം. പി. മുഖ്യ പ്രഭാഷണം നടത്തി. സ്വാമി സന്ദീപാനന്ദ ഗിരി , അഹമ്മദ് കബീർ ബാഖവി, ഫാ. മാത്യു. ടി. മാമൂട്ടിൽ എന്നിവർ പ്രഭാഷണ പരമ്പരകൾ നയിച്ചു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ. അഭിലാഷ്, കരീപ്ര ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.എസ്. സുവിധ ,വെളിയം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രശാന്ത്,ജില്ലാ പഞ്ചായത്ത് മെമ്പർ പ്രിജി ശശിധരൻ എന്നിവർ വിവിധ ധന സഹായങ്ങൾ വിതരണം ചെയ്തു. ഗ്രാമ പഞ്ചായത്ത് അംഗം സി.ജി. തിലകൻ, ട്രസ്റ്റിന്റെയും ജമാ അത്തിൻ്റെയും ഭാരവാഹികളായ ഇ. കെ. നിസാർ, എ. അബ്ദുൾ സലാം, ജെ. അബ്ദുൾ ഖാദർ, എ. റിയാസ്, എസ്. നവാസ് തുടങ്ങിയവർ പ്രസംഗിച്ചു.