vipani
നെടുമ്പായിക്കുളം സ്വാശ്രയ കാർഷിക വിപണിയിൽ നടന്ന മെഡിക്കൽ ക്യാമ്പ് കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.അഭിലാഷ് ഉദ്ഘാടനം ചെയ്യുന്നു

എഴുകോൺ : വി.എഫ്.പി.സി.കെ നെടുമ്പായിക്കുളം സ്വാശ്രയ കാർഷിക വിപണിയും അഞ്ചാംലുമൂട് പി.എൻ.എൻ ആശുപത്രിയും ചേർന്ന് വിപണിയിൽ മെഡിക്കൽ ക്യാമ്പ് നടന്നു. കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റ്‌ എ.അഭിലാഷ് ഉദ്ഘാടനം ചെയ്തു. വിപണി പ്രസിഡന്റ്‌ കെ. രാജേന്ദ്രപ്രസാദ് അദ്ധ്യക്ഷനായി. എഴുകോൺ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബിജു എബ്രഹാം, പി.എൻ.എൻ ആശുപത്രി എം.ഡി. ചന്ദ്രശേഖര കുറുപ്പ്, വി.എഫ്.പി.സി.കെ ഡെപ്യുട്ടി മാനേജർ ആർ.ഉഷസ്, വിപണി വൈസ് പ്രസിഡന്റ്‌ ബാബുരാജൻ എന്നിവർ സംസാരിച്ചു. ട്രഷറർ ബി.രാജശേഖരൻ സ്വാഗതം പറഞ്ഞു.