ccc
ഇടമൺ കിഴക്ക് ശാഖയിലെ ഉദയഗിരി ദേവാമൃതം കുടുംബയോഗത്തിന്റെ വാർഷിക പൊതുയോഗം മുൻ പുനലൂർ യൂണിയൻ സെക്രട്ടറിയും യൂണിയൻ കൗൺസിലറുമായ എസ്. സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

പുനലൂർ: എസ്.എൻ.ഡി.പി യോഗം 854 ഇടമൺ കിഴക്ക് ശാഖയിലെ ഉദയഗിരി അയത്തിൽ ദേവാമൃതം കുടുംബ യോഗത്തിന്റെ വാർഷിക പൊതുയോഗവും തിരഞ്ഞെടുപ്പും നടന്നു. പുനലൂർ യൂണിയൻ കൗൺസിലർ എസ്.സദാനന്ദൻ പരിപാടികൾ ഉദ്ഘാടനം ചെയ്തു. കൺവീനർ രാധാകൃഷ്ണൻ അദ്ധ്യക്ഷനായി. കൺവീനർ സനിൽ സോമരാജൻ റിപ്പോർട്ടും കണക്കും അവതരിപ്പിച്ചു. യോഗം അസിസ്റ്റന്റ് സെക്രട്ടറി വനജ വിദ്യാധരൻ മുഖ്യ പ്രഭാഷണം നടത്തി. ശാഖാ പ്രസിഡന്റ് സ്റ്റാർസി രത്നാകരൻ, വനിതാ സംഘം യൂണിയൻ സെക്രട്ടറി ഓമന പുഷ്പാംഗദൻ, ശാഖ സെക്രട്ടറി അജീഷ്, മുൻ ശാഖ ഭാരവാഹികളായ സുജാതൻ, സുരേന്ദ്രൻ , വത്സല സോമരാജൻ, സെനി സുധീർ തുടങ്ങിയവർ സംസാരിച്ചു. സുന്ദരേശൻ നന്ദി പറഞ്ഞു. പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ചെയർമാനായി സനിൽ സോമരാജൻ, കൺവീനറായി രമ്യ ഉല്ലാസ് , കമ്മിറ്റി അംഗങ്ങളായി അശോകൻ,ശശിധരൻ, സുന്ദരേശൻ, സിന്ധു അരുൺ തുടങ്ങിയവരെ തിരഞ്ഞെടുത്തു.