a
ഇഎസ്എ യ്ക്കു മുന്നിൽ നടന്ന പ്രതിഷേധം

ചവറ: ഇ.എസ്.ഐ ആനുകൂല്യമുള്ള ആയിരക്കണക്കിന് തൊഴിലാളികൾക്ക് ചികിത്സയും മരുന്നും ലഭ്യമാക്കേണ്ട ഇ.എസ്.ഐ ആശുപത്രികളുടെ ശോചനീയാവസ്ഥ പരിഹരിക്കാൻ കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകൾ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ.പി.ജർമിയാസ് പറഞ്ഞു. ചവറ ഇ.എസ്.ഐ ഡിസ്പെൻസറിക്ക് മുമ്പിൽ അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് ചവറ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ജർമിയാസ്. തൊഴിലാളികളിൽ നിന്ന് ഇ.എസ്.ഐ വിഹിതമായി ഈടാക്കുന്ന കോടിക്കണക്കിന് രൂപ ഉപയോഗിച്ച് ഇ.എസ്. ഐ ആശുപത്രികളിൽ മെച്ചപ്പെട്ട ചികിത്സയും മരുന്നും നൽകണമെന്നും ജർമിയാസ് ആവശ്യപ്പെട്ടു. അൺ ഓർഗനൈസ്ഡ് വർക്കേഴ്സ് ആൻഡ് എംപ്ലോയീസ് കോൺഗ്രസ് ചവറ നിയോജക മണ്ഡലം പ്രസിഡന്റ് ചിത്രാലയം രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച പ്രതിഷേധ സമരത്തിന് കൊല്ലം ജില്ലാ പ്രസിഡന്റ് ബാബുജി പട്ടത്താനം , മേച്ചേഴത്ത് ഗിരീഷ്,ചവറ ഗോപകുമാർ, ചവറ ഹരീഷ് കുമാർ, കിഷോർ അമ്പലാക്കര, ജയപ്രകാശ്,കെ.ആർ.രവി, കുറ്റിയിൽ ലത്തീഫ്, റോസ് ആനന്ദ്, ബോസ്, മണിയൻപിള്ള, കുറ്റിയിൽ സലാം,ശശിധരൻ പിള്ള, അരവിന്ദാക്ഷപണിക്കർ, ബൈജു എന്നിവർ സംസാരിച്ചു.