കൊല്ലം: കേരള സ്റ്റേറ്റ് ടെയ്ലേഴ്സ് അസോസിയേഷൻ സംസ്ഥാന സമ്മേളനം 6, 7 തീയതികളിൽ കൊല്ലത്ത് നടക്കും. 6ന് രാവിലെ 10ന് പതാക ഉയർത്തലോടെ സമ്മേളനത്തിന് തുടക്കമാകും. 11ന് സരസ്വതി ഓഡിറ്റോറിയത്തിൽ എൻ.കെ.പ്രേമചന്ദ്രൻ എം.പി പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. എം.നൗഷാദ് എം.എൽ.എ മുഖ്യപ്രഭാഷണം നടത്തും. സംസ്ഥാന പ്രസിഡന്റ് സി.സുദർശൻ അദ്ധ്യക്ഷനാകും. സംസ്ഥാന ട്രഷറർ എം.വി.സെബാസ്റ്റ്യൻ സ്വാഗതം പറയും. ജനറൽ സെക്രട്ടറി കെ.എൻ.ദേവരാജൻ പ്രവർത്തന റിപ്പോർട്ടും, ട്രഷറർ സെബാസ്റ്റ്യൻ കണക്കും അവതരിപ്പിക്കും. കെ.എസ്.ടി.എ വെൽഫെയർ ബോർഡ് ചെയർമാൻ ഒ.എം.ജോൺ വെൽഫെയർ ഫണ്ടിന്റെ കണക്കും റിപ്പോർട്ടും അവതരിപ്പിക്കും. തുടർന്ന് പുതിയ ഭരണസമിതി തിരഞ്ഞെടുപ്പും നടക്കും.
7ന് സോപാനം ഓഡിറ്റോറിയത്തിൽ നടക്കുന്ന പൊതുസമ്മേളനം മന്ത്രി കെ.എൻ.ബാലഗോപാൽ ഉദ്ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡന്റ് സി.സുദർശൻ അദ്ധ്യക്ഷനാകും. ജനറൽ സെക്രട്ടറി കെ.എൻ.ദേവരാജൻ സ്വാഗതം പറയും. മന്ത്രി ജെ.ചിഞ്ചുറാണി മുഖ്യപ്രഭാഷണം നടത്തും. എം.എൽ.എമാരായ എം.മുകേഷ്, പി.സി.വിഷ്ണുനാഥ്, മേയർ പ്രസന്ന ഏണസ്റ്റ്, കേരള തയ്യൽ തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർപേഴ്‌സൺ എൽസബത്ത് അസീസി, ഐ.എൻ.ടി.യു.സി നേതാവ് ആർ.ചന്ദ്രശേഖരൻ, കശുഅണ്ടി വികസന കോർപ്പറേഷൻ ചെയർമാൻ ജയമോഹനൻ, ബി.എം.എസ് ജില്ലാ വൈസ് പ്രസിഡന്റ് ആർ.അജയൻ തുടങ്ങിയവർ സംസാരിക്കും.

കെ.എൻ.ദേവരാജൻ (ജനറൽ സെക്രട്ടറി), സുരേഷ്‌ കുമാർ (സംസ്ഥാന സെക്രട്ടറി), പ്രസന്നകുമാരി (ജില്ലാ സെക്രട്ടറി, കൊല്ലം). ജോയികുമാർ (ജില്ലാ പ്രസിഡന്റ്), സി.വിജയൻ (ജില്ലാ വൈസ് പ്രസിഡന്റ്) എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.