കൊല്ലം: എൽ.ഡി.എഫ് കൊല്ലം പാർലമെന്റ് മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിക്കുന്നതിനും തുടർ പ്രവർത്തനങ്ങൾ ആസൂത്രണം ചെയ്യുന്നതിനുമായി മണ്ഡലം കൺവെൻഷൻ 6ന് വൈകിട്ട് 5ന് ആശ്രാമം നീലാംബരി ഓപ്പൺ എയർ ഓഡിറ്റോറിയത്തിൽ നടക്കും. മുതിർന്ന സി.പി.എം നേതാവ് എസ്.രാമചന്ദ്രൻ പിള്ള ഉദ്ഘാടനം ചെയ്യും. മുല്ലക്കര രത്‌നാകരൻ, മന്ത്രിമാരായ കെ.എൻ.ബാലഗോപാൽ, ജെ.ചിഞ്ചുറാണി, കെ.ബി.ഗണേഷ്‌കുമാർ, സിനിമാ താരങ്ങളായ ആസിഫ് അലി, ബേസിൽ ജോസഫ്, ഷാജി.എൻ.കരുൺ, വിധു വിൻസന്റ്, കുരീപ്പുഴ ശ്രീകുമാർ,ഫ്രാൻസിസ്.ടി.മാവേലിക്കര, ജി.എസ്.പ്രദീപ്, വള്ളിക്കാവ് മോഹൻദാസ്, മധുപാൽ, കോവൂർ കുഞ്ഞുമോൻ എം.എൽ.എ, വഴുതാനത്ത് ബാലചന്ദ്രൻ, വി.സുരേന്ദ്രൻ പിള്ള, പ്രൊഫ.ജേക്കബ് എബ്രഹാം, കെ.എസ്.അനിൽ, സി.കെ.ഗോപി, ജി.പത്മാകരൻ, കുറ്റിയിൽ നിസാം, അഡ്വ. എച്ച്.രാജു, കടവൂർ ചന്ദ്രൻ തുടങ്ങി വിവിധ മേഖലകളിലുള്ളവർ കൺവെൻഷനിൽ പങ്കെടുക്കും.16നകം അസംബ്ലി മണ്ഡലം കൺവെൻഷനുകൾ നടക്കും. ബൂത്ത് തലം വരെയുള്ള കമ്മിറ്റികൾ 20നകം നിലവിൽ വരും. സി.പി.എം ജില്ലാ സെക്രട്ടറി എസ്.സുദേവൻ, മുൻ മന്ത്രി കെ.രാജു, എം.മുകേഷ് എം.എൽ.എ, സി.പി.എം സംസ്ഥാന കമ്മിറ്റി അംഗം എ.വരദരാജൻ എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.