
കൊല്ലം: അഭയ കേന്ദ്രത്തിൽ കഴിഞ്ഞുവന്നിരുന്ന രാമചന്ദ്രൻപിള്ള (77) യാത്രയായി. തിരുമുല്ലവാരം ക്ഷേത്രത്തിന് സമീപത്തെ പുറമ്പോക്കിലെ അഞ്ച് സെന്റിലെ ഷെഡിൽ കഴിയവെ അസുഖബാധിതനായി ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ആരോഗ്യം മെച്ചപ്പെട്ടെങ്കിലും ഏറ്റെടുക്കാൻ ആരുമില്ലാതിരുന്നതിനാൽ ജീവകാരുണ്യ പ്രവർത്തകരുമായ ഗണേഷും ബാബുവും ചേർന്നാണ് മൂന്ന് മാസം മുമ്പ് വവ്വാക്കാവ് കണ്ണകി ശാന്തിതീരത്തേക്ക് മാറ്റിയത്. ആറ് മാസം മുമ്പ് ഭാര്യ മരിച്ചതോടെയാണ് രാമചന്ദ്രൻ പിള്ള തനിച്ചായത്.