ഓയൂർ : കൃഷി വകുപ്പ് നടപ്പിലാക്കുന്ന തരിശുഭൂമിയിൽ പച്ചക്കറിക്കൃഷിയും പരിപാലനവും പദ്ധതിയുടെ ഉദ്ഘാടനം വെളിനല്ലൂർ സാമൂഹ്യാരോഗ്യ കേന്ദ്രത്തിലെ തരിശുസ്ഥലത്ത് ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ നിർവഹിച്ചു. വെളിനല്ലൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എം. അൻസർ അദ്ധ്യക്ഷനായി. കൃഷി ഓഫീസർ എസ്.എൽ.ദിവ്യ സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ്രസിഡന്റ് തൈ നടീൽ ഉദ്ഘാടനം നിർവഹിച്ചു. കരിങ്ങന്നൂർ സുഷമ, പി.കെ.രാമചന്ദ്രൻ, ഡോ.അഞ്ജന, കൃഷി അസിസ്റ്റന്റ് സിബി എന്നിവർ സംസാരിച്ചു. കൃഷിവകുപ്പിൽ നിന്ന് 200 തൈകളും അതിന് ആവശ്യമായ ചെടിച്ചട്ടികളും നൽകി.