കരുനാഗപ്പള്ളി: ഓൾ കേരള ഗവ.കോൺട്രാക്ടേഴ്സ് അസോസിയേഷൻ കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുനാഗപ്പള്ളി നഗരസഭാ കാര്യാലയത്തിന് മുന്നിൽ കൂട്ടധർണ സംഘടിപ്പിച്ചു. കരാറുകാരുടെ ബിൽ കുട്ടിശ്ശിക അടിയന്തരമായി നൽകുക, റേറ്റ് റിവിഷൻ നടപ്പാക്കുക, വില വ്യതിയാന വ്യവസ്ഥ എഗ്രിമെന്റിൽ ഉൾപ്പെടുത്തുക, ലൈസൻ പുതുക്കുന്നതിന് മൂന്നിരട്ടി ഫീസ് ഏർപ്പെടുത്തിയ ഉത്തരവ് പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു ധർണ സംഘടിപ്പിച്ചത്. യു.ഡി.എഫ് നഗരസഭാ പാർലമെന്ററി പാർട്ടി ലീഡർ എം.അൻസാർ ധർണ ഉദ്ഘാടനം ചെയ്തു. ചക്കാലയിൽ എം.സലിം അദ്ധ്യക്ഷനായി. അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി.ഗോപി, സംസ്ഥാന ഓർഗനൈസിംഗ് സെക്രട്ടറിഎൻ.ടി. പ്രദീപ്കുമാർ, ജില്ലാ ഓർഗനൈസിംഗ് സെക്രട്ടറിമാരായ പുലത്തറ ബൈജു, ചവറ അനിൽകുമാർ, കരുനാഗപ്പള്ളി താലൂക്ക് കമ്മിറ്റി സെക്രട്ടറി എസ്.പ്രഹ്ളാദൻ എന്നിവർ സംസാരിച്ചു.