എഴുകോൺ: കരീപ്ര മടന്തകോട് പാലനിരപ്പ് മുഹൂർത്തി ക്ഷേത്രത്തിൽ ഹാലാസ്യ പുരാണ യജ്ഞവും ശിവരാത്രി മഹോത്സവവും തുടങ്ങി. ക്ഷേത്രം തന്ത്രി നല്ലില പേങ്ങാട്ട് മഠത്തിൽ ശങ്കരര് ശങ്കരര് ഭദ്രദാസരരു ഭദ്രദീപം തെളിച്ചു. മടന്തകോട് 1163-ാം നമ്പർ ഈശ്വരവിലാസം എൻ.എസ്.എസ് കരയോഗം പ്രസിഡന്റ് എം.പി.മനോജ് അദ്ധ്യക്ഷനായി. എൻ.എസ്.എസ് നായക സഭാഗവും കൊട്ടാരക്കര താലൂക്ക് യൂണിയൻ പ്രസിഡന്റുമായ ജി.തങ്കപ്പൻ പിള്ള ഉദ്ഘാടനം നിർവഹിച്ചു.
താലൂക്ക് യൂണിയൻ സെക്രട്ടറി സി.അനിൽകുമാർ സംസാരിച്ചു. യജ്ഞാചാര്യൻ പുലിമുഖം ജഗന്നാഥ ശർമ്മ തഴവ മാഹാത്മ്യ പ്രഭാഷണം നടത്തി.