photo

കരുനാഗപ്പള്ളി: പുള്ളിമാൻ ലൈബ്രറി ആൻഡ് റീഡിംഗ് റൂമിന്റെ നേതൃത്വത്തിൽ ഹൃദയോത്സവം 2024ന്റെ ഭാഗമായി വിജ്ഞാനം വികസനത്തിന് എന്ന സെമിനാർ സി.ആർ.മഹേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഗോപിനാഥപ്പണിക്കർ അദ്ധ്യക്ഷനായി. കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു മുഖ്യപ്രഭാഷണം നടത്തി. താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി എം.വിജയകുമാർ വിഷയാവതരണം നടത്തി. പ്രോഗ്രാം കൺവീനർ പുന്നൂർ ശ്രീകുമാർ,റെജി ഫോട്ടോ പാർക്ക്, സുനി മോൾ,ഷെഹന നസീം, ഡോ.ഷെറീഫ് അഹമ്മദ്, എ.സജീവ്, എം.നാസ്സർ, ഹബീബ്, വഹാബ്, ആഷറഫ് തിരുവാലിൽ, കോടിയാട്ട് അനിൽകുമാർ, വേണു, അജിത് കോടിയാട്ട്, അജി ദൃശ്യ ലൈബ്രേറിയൻ കല തുടങ്ങിയവർ സംസാരിച്ചു.