ഓയൂർ : ചടയമംഗലം പഞ്ചായത്തിലെ പൂക്കോട് , ഇടയ്ക്കോട് ,വെട്ടുവഴി ,കുരിയോട് ,വെയ്ക്കൽ റോഡ് നവീകരണം പൂർത്തിയായതിന്റെ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചു റാണി നിർവഹിച്ചു. ചടയമംഗലം പഞ്ചായത്ത് പ്രസിഡന്റ് മിനി സുനിൽ അദ്ധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡ് രാജു സ്വാഗതം പറഞ്ഞു. ബ്ലോക്ക് പ്രസിഡ് ലതിക വിദ്യാധരൻ, ജില്ലാ പഞ്ചായത്ത് അംഗം സാം കെ.ഡാനിയൽ, ഹരി വി. നായർ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.ആർ.വിഷ്ണുരാജ്, സലീന, ബാബുരാജ്, ഉണ്ണികൃഷ്ണപിള്ള, ശ്രീജകുമാരി, പി.എസ്.സുനിൽകുമാർ, ഡി.സന്തോഷ്, അജിത്ത് രാമചന്ദ്രൻ ( ചീഫ് എൻജിനീയർ പൊതുമരാമാത്ത് വകുപ്പ്) എന്നിവർ സംസാരിച്ചു.