കൊല്ലം: പ്രവാസി സംരംഭകർക്കായി നോർക്ക റൂട്സും കേരളബാങ്കും സംയുക്തമായി സംഘടിപ്പിക്കുന്ന വായ്പ നിർണയക്യാമ്പ് നാളെ ജില്ലയിൽ നടക്കും. ചിന്നക്കടയിലെ കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ രാവിലെ 10 മുതലാണ് ക്യാമ്പ്.

നോർക്ക ഡിപ്പാർട്ട്മെന്റ് പ്രോജക്ട് ഫോർ റിട്ടേൺഡ് എമിഗ്രൻസ് (എൻ.ഡി.പി.ആർ.ഇ.എം) പദ്ധതി പ്രകാരമാണ് ക്യാമ്പ്. രണ്ട് വർഷത്തിൽ കൂടുതൽ വിദേശത്ത് ജോലിചെയ്ത് നാട്ടിൽ സ്ഥിരതാമസമാക്കിയ പ്രവാസി കേരളീയർക്ക് പുതിയ സ്വയംതൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനും നിലവിലുള്ളവയുടെ വിപുലീകരണത്തിനും സഹായിക്കുന്നതാണ് എൻ.ഡി.പി.ആർ.ഇ.എം പദ്ധതി.
www.norkaroots.org/ndprem വെബ്‌സൈറ്റ് ലിങ്ക് മുഖേന പദ്ധതിയിൽ രജിസ്റ്റർ ചെയ്ത് പങ്കെടുക്കാം. നിർദ്ദിഷ്ട രേഖകൾ സഹിതം അന്നേ ദിവസം നേരിട്ടെത്തുന്നവർക്കും പങ്കെടുക്കാം. പാസ്‌പോർട്ട് കോപ്പി, രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, ആധാർ, പാൻകാർഡ്, ഇലക്ഷൻ ഐ.ഡി, റേഷൻ കാർഡ്, പദ്ധതി-വിശദീകരണം, പദ്ധതിക്കാവശ്യമായ മറ്റു രേഖകൾ എന്നിവ സഹിതമാണ് പങ്കെടുക്കേണ്ടത്.

പ്രവാസി കൂട്ടായ്മകൾ, പ്രവാസികൾ ചേർന്ന് രൂപീകരിച്ച കമ്പനികൾ, സൈാസൈറ്റികൾ എന്നിവർക്കും അപേക്ഷിക്കാം.

ഫോൺ: 04742791373,+91-8281004902 (പ്രവൃത്തി ദിനങ്ങളിൽ), ടോൾ ഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽ നിന്ന്) +91-8802 012 345 (വിദേശത്ത് നിന്ന് മിസ്ഡ് കോൾ സർവീസ്).