
കൊല്ലം: ബി.ജെ.പി സർക്കാരിന്റെ കഴിഞ്ഞ പത്ത് വർഷത്തെ ദുർഭരണത്തിനെതിരെയുള്ള വിധിയെഴുത്താകും പാർലമെന്റ് തിരഞ്ഞെടുപ്പ് ഫലമെന്ന് എ.ഐ.ടി.യു.സി സംസ്ഥാന പ്രസിഡന്റ് ടി.ജെ.ആഞ്ചലോസ് പറഞ്ഞു. എ.ഐ.ടി.യു.സി ജില്ലാ ജനറൽ കൗൺസിൽ യോഗം കേരള ബാങ്ക് ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
പ്രസിഡന്റ് കെ.എസ്.ഇന്ദുശേഖരൻ നായർ അദ്ധ്യക്ഷനായി. സി.പി.ഐ ജില്ലാ സെക്രട്ടറി പി.എസ്.സുപാൽ എം.എൽ.എ, എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറിമാരായ അഡ്വ. ജി.ലാലു, അഡ്വ. ആർ.സജിലാൽ, ചെങ്ങറ സുരേന്ദ്രൻ, ജില്ലാ സെക്രട്ടറി ജി.ബാബു, കെ.ശിവശങ്കരൻ നായർ, ബി.മോഹൻദാസ് എന്നിവർ സംസാരിച്ചു.
ഭാരവാഹികളായി എ.മുസ്തഫ, കെ.വാസുദേവൻ, ജോബോയ് പെരേര, കെ.പി.വിശ്വവത്സലൻ, സി.അജയപ്രസാദ്, പ്രീത സുരേഷ്, കെ.വി.പ്രമോദ്, സി.പ്രദീപ് കുമാർ, സുരേഷ് മുഖത്തല, സിന്ധു, കെ.അനിമോൻ, വിൽസൺ ആന്റണി, എസ്.സന്തോഷ് (വൈസ് പ്രസിഡന്റ്), അഡ്വ. സി.ജി.ഗോപുകൃഷ്ണൻ, ഡി.രാമകൃഷ്ണപിള്ള, എസ്.അഷ്റഫ്, അയത്തിൽ സോമൻ, എസ്.ഡി.അഭിലാഷ്, ബി.ശങ്കർ, എൻ.രവീന്ദ്രൻ, ബി.രാജു, എം.ടി.ശ്രീലാൽ, ചക്കുവരയ്ക്കൽ ചന്ദ്രൻ, ബി.ഷാജഹാൻ, എം.സജീവ്, കെ.രാജീവൻ, സുകേശൻ ചൂലിക്കാട് (അസി. സെക്രട്ടറി) എന്നിവരെ തിരഞ്ഞെടുത്തു.