ഓടനാവട്ടം: ഗാന്ധിഭവൻ ഇംഗ്ലീഷ് മീഡിയം സ്കൂളിൽ 39-ാം വാർഷികം വിവിധ പരിപാടികളോടെ ആഘോഷിച്ചു.
കൊട്ടാരക്കര നഗര സഭാ ചെയർമാൻ എസ്.ആർ.രമേശ് സമ്മേളനം ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് പി.അനീഷ് അദ്ധ്യക്ഷനായി. കുട്ടികളുടെ കലാപരിപാടികളുടെ ഉദ്ഘാടനം കുരീപ്പുഴ ശ്രീകുമാർ നിർവഹിച്ചു.
വെളിയം പഞ്ചായത്ത് പ്രസിഡന്റ് ആർ. പ്രശാന്ത്, വെളിയം സഹകരണ ബാങ്ക് പ്രസിഡന്റ് ആർ. പ്രേമചന്ദ്രൻ, മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എം.രാജീവ്, കുടവട്ടൂർ രാധാകൃഷ്ണൻ എന്നിവർ സംസാരിച്ചു. ജിനു പത്തനാപുരം നാടൻ പാട്ടുകൾ അവതരിപ്പിച്ചു. പ്രഥമഅദ്ധ്യാപിക ലതികാരാജേന്ദ്രൻ സ്വാഗതവും
എസ്.ശ്രീലക്ഷ്മി നന്ദിയും പറഞ്ഞു.