photo
കെ.എസ്.എസ്.പി.എ കരുനാഗപ്പള്ളി കിറ്റിയുടെ നേതൃത്വത്തിൽ ട്രഷറിക്ക് മുന്നിൽ നടത്തിയ പ്രകടനവും ധർണയും ജില്ലാ പ്രസിഡന്റ് എ.എ.റഷീദ് ഉദ്ഘാടനം ചെയ്യുന്നു

കരുനാഗപ്പള്ളി: പെൻഷൻ മുടങ്ങിയതിൽ പ്രതിഷേധിച്ച് കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാനപ്രകാരം കരുനാഗപ്പള്ളി ട്രഷറിക്ക് മുന്നിൽ കരുനാഗപ്പള്ളി കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രകടനവും ധർണയും സംഘടിപ്പിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് സി.ഗോപിനാഥപണിക്കർ അദ്ധ്യക്ഷനായ പ്രതിഷേധ യോഗം കെ.എസ്.എസ്.പി.എ ജില്ലാ പ്രസിഡന്റ് എ.എ.റഷീദ് ഉദ്ഘാടനം ചെയ്തു. കെ.എസ്.എസ്.പി.എ സംസ്ഥാന കമ്മിറ്റിയംഗങ്ങളായ അഡ്വ.എസ്.ഗോപാലകൃഷ്ണപിള്ള, ജി.സുന്ദരേശൻ, നിയോജകമണ്ഡലം സെക്രട്ടറി ഇ.അബ്ദുൽസലാം, ജില്ലാ ജോയിന്റ് സെക്രട്ടറി ആർ.രാജശേഖരൻപിള്ള, ജില്ലാ കമ്മിറ്റി അംഗങ്ങളായ പി.സോമൻപിള്ള, ആർ.എം.ശിവപ്രസാദ്, വനിതാഫോറം നിയോജകമണ്ഡലം സെക്രട്ടറി പി.കെ.രാധാമണി, ജി.വിനയൻ, ജോർജ്ജ് ക്ലിഫോർഡ് കാർഡോസ്, നൂർമുഹമ്മദ്, ബി.അനിൽകുമാർ, അജയകുമാർ, ഉണ്ണികൃഷ്ണപിള്ള, മുരളീധരൻപിള്ള, അജയഘോഷ്, വൈ.ഖാലിദ്കുഞ്ഞ്, ശശികുമാർ ആലപ്പാട്, എ.രവി, പി.നടരാജൻ എന്നിവർ സംസാരിച്ചു.