muralaedd-

കരുനാഗപ്പള്ളി: ഡി.മുരളീധരൻ രചിച്ച ഡി.മുരളിയുടെ കവിതകൾ എന്ന പുസ്തകം സി.ആർ.മഹേഷ് എം.എൽ.എ മുൻ സാമൂഹ്യക്ഷേമ ബോർഡ് ചെയർപേഴ്സൺ സൂസൻ കോടിക്ക് നൽകി പ്രകാശനം ചെയ്തു. ഐ.എം.എ ഹാളിൽ നടന്ന ചടങ്ങിൽ കവി കൊല്ലം ശേഖർ അദ്ധ്യക്ഷനായി. അദിനാട് തുളസി സ്വാഗതം പറഞ്ഞു. മണപ്പള്ളി ഉണ്ണിക്കൃഷ്ണൻ പുസ്തകം പരിചയപ്പെടുത്തി. നഗരസഭ ചെയർമാൻ കോട്ടയിൽ രാജു, കെ.ജി.രവി, കരുനാഗപ്പള്ളി കൃഷ്ണൻകുട്ടി ,എ.റഹിംകുട്ടി, കെ.വി.രാമാനുജൻ തമ്പി ,ഡോ.എം.ജമാലുദ്ദീൻ കുഞ്ഞ്, ഡോ.പി.ബി.രാജൻ, തൊടിയൂർ വസന്തകുമാരി, ആർ.രവീന്ദ്രൻ പിള്ള, പുളിമൂട്ടിൽ ബാബു, നിജാം ബക്ഷി, ജയചന്ദ്രൻ തൊടിയൂർ, ഡി.ചിദംബരൻ, തോപ്പിൽ ലത്തീഫ് എന്നിവർ സംസാരിച്ചു. ഡി.മുരളീധരൻ മറുപടി പറഞ്ഞു. ഭരത ബുക്സാണ് പ്രസാദകർ

പുസ്തക പ്രകാശനത്തോടനുബന്ധിച്ചു നടന്ന കവിയരങ്ങ് പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള ഉദ്ഘാടനം ചെയ്തു. നന്ദകുമാർ വള്ളിക്കാവ് അദ്ധ്യക്ഷനായി.